LiveTV

Live

National

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

കൂടുതല്‍ ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരില്‍ ഭീകകരരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ബഡ്ഗാം ജില്ലയിലെ ചാദൂരയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മേഖലയില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരന്റെ സമീപത്തു നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.