LiveTV

Live

National

ജലസംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

രണ്ടാമതും അധികാരത്തിലെത്തിയ ശേഷം മോദി നടത്തുന്ന ആദ്യത്തെ മന്‍കി ബാത്തായിരുന്നു ഇന്നത്തേത്.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം പറഞ്ഞ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

വരള്‍ച്ചയുടെ പശ്ചാതലത്തില്‍ ജല സംരക്ഷണത്തിന് അവബോധം വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ജല ദൗര്‍ലഭ്യം പരിഹരിക്കാനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിദഗ്ധരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടണമെന്നും മോദി മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തില്‍ പറഞ്ഞു.

രണ്ടാമതും അധികാരത്തിലെത്തിയ ശേഷം മോദി നടത്തുന്ന ആദ്യത്തെ മന്‍കി ബാത്തായിരുന്നു ഇന്നത്തേത്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞടുപ്പ് പ്രക്രിയയാണ് പൂര്‍ത്തീകരിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി തെരെഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ചു.