LiveTV

Live

National

മംഗളുരുവിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

ദുബൈയിൽ നിന്നും മംഗളുരുവിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് വൈകീട്ട് അപകടത്തിൽ പെട്ടത്

മംഗളുരുവിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

മംഗളുരു വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. ദുബൈയിൽ നിന്നും മംഗളുരുവിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് വൈകീട്ട് അപകടത്തിൽ പെട്ടത്.

വിമാനം ലാൻഡ് ചെയ്ത് ടാക്സി ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. വൈകീട്ട് 5:40 ഓടെയാണ് അപകടമുണ്ടായത്. റൺവേയിൽ നിന്നും തെന്നിമാറി മുന്നോട്ട് പോയ വിമാനം കുറ്റിച്ചെടികൾക്കിടയിൽ കലുങ്കിനോട് ചേർന്നാണ് നിന്നത്. മഴ കാരണം റൺവെയിൽ വഴുക്കലുണ്ടായതാണ് അപകട കാരണമെന്നാണ് വിശദീകരണം. 183 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.

വിമാനം റൺവേയിൽ നിന്നും തെന്നിമാറി മണ്ണിൽ അൽപദൂരം കൂടെ മുന്നോട്ട് പോയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്നും ലാൻഡ് ചെയ്തതിന് ശേഷം ടാക്സി ബെയിലേക്ക് മാറ്റുന്നതിനാൽ വേഗം കുറവായിരുന്നതിലാണ് വിമാനം മണ്ണിൽ നിന്നതെന്നുമാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.