LiveTV

Live

National

ക്രിമിനലുകളുടെ വിളയാട്ടം; യോഗി ഭരണകൂടത്തിനെതിരെ പ്രിയങ്കാ ഗാന്ധി 

ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയമായിരുന്നെന്ന് സമാജ്‍വാദി പാർട്ടിയും വിമർശനമുന്നയിച്ചിരുന്നു.

ക്രിമിനലുകളുടെ വിളയാട്ടം; യോഗി ഭരണകൂടത്തിനെതിരെ പ്രിയങ്കാ ഗാന്ധി 

സംസ്ഥാനത്ത് തുടര്‍ച്ചായുണ്ടാകുന്ന ആക്രമണങ്ങളില്‍ യോഗി ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. യോഗി ആദിത്യനാഥിന് കീഴിൽ ക്രിമിനലുകൾ സ്വെെര്യമായി നടക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഒന്നിന് പിറകെ ഒന്നായി യു.പിയിൽ ആക്രമണ പരമ്പരകൾ അരങ്ങേറുന്ന അവസ്ഥയാണുള്ളത്. എന്നാൽ അക്രമികൾ ഇവിടെ യാതൊരു തടസ്സവുമില്ലാതെ വിഹരിച്ച് കൊണ്ടിരിക്കുന്നു. യോഗിയുടെ ബി.ജെ.പി സർക്കാർ ഇതിനൊന്നും ചെവി കൊടുക്കുന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, സർക്കാർ ക്രിമിനലുകൾക്ക് കീഴടങ്ങിയിരിക്കുകയാണോ എന്നും ചോദിച്ചു.

സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയമായിരുന്നെന്ന് സമാജ്‍വാദി പാർട്ടിയും വിമർശനമുന്നയിച്ചിരുന്നു.