LiveTV

Live

National

മോദിക്ക് ശേഷം ആ ധ്യാന ഗുഹകള്‍ക്ക് സംഭവിച്ചത്...

കാവി വസ്ത്രമണിഞ്ഞുള്ള മോദിയുടെ വിവിധ ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിലുൾപ്പടെ പ്രചരിച്ചിരുന്നത്.

മോദിക്ക് ശേഷം ആ ധ്യാന ഗുഹകള്‍ക്ക് സംഭവിച്ചത്...

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു നരേന്ദ്ര മോദിയുടെ കേദാർനാഥിലേക്കുള്ള ഗുഹാ സന്ദർശനം. അവസാന ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്
ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ പ്രചരിച്ചത്. ടൂറിസം ആവശ്യാർഥം നിർമ്മിച്ച ‘ധ്യാന ഗുഹ’ക്ക് ഇതോടെ നല്ല കാലമായിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

കാവി വസ്ത്രമണിഞ്ഞുള്ള മോദിയുടെ വിവിധ ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിലുൾപ്പടെ പ്രചരിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളും ഇതിന് വലിയ പ്രാധാന്യം നല്‍കുകയുണ്ടായി. ടൂറിസം ലക്ഷ്യമിട്ട് പണി കഴിപ്പിച്ച ധ്യാന ഗുഹകൾ പക്ഷെ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ മോദിയുടെ അവസാന സന്ദർശനത്തോടെ ബുക്കിങ്ങുകൾ പൂർണ്ണമായിരിക്കുകയാണെന്ന് ഗഡ്‍വാൽ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (ജി.എം.വി.എൻ) അറിയിച്ചു.

ഹിമാലയത്തിലെ 12,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന
ഗുഹകൾക്ക് പുറമെ, മൂന്ന് സമാന പദ്ധതികൾ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രുദ്രപ്രയാഗ് ജില്ലാ അഡ്മിനിസ്ട്രേഷൻ.