LiveTV

Live

National

ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കാന്‍  തീരുമാനം

 ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്ക് നിരോധനം;  പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കാന്‍  തീരുമാനം

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്‌ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം.

കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്‌ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം ചെയ്താല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.