LiveTV

Live

National

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

മദ്യലഹരിയിലായ ഡോക്ടര്‍ റോഡപകടത്തില്‍ പരിക്കേറ്റയാളെ ചികില്‍സിക്കാന്‍ തയ്യാറാകാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ ഡോക്ടറെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മദ്യലഹരിയിലായ ഡോക്ടര്‍ റോഡപകടത്തില്‍ പരിക്കേറ്റയാളെ ചികില്‍സിക്കാന്‍ തയ്യാറാകാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

രോഗിയുടെ ഭിന്ന ശേഷിക്കാരനായ സഹോദരനെ ഡോക്ടർ അടിച്ചുവെന്നും അതിനു ശേഷമാണ് നാട്ടുകാർ ഡോക്റ്ററെ മർദിച്ചതെന്നും രോഗിയുടെ ബന്ധു പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു . മറ്റൊരു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടുവെന്നും അപ്പോൾ 10000 രൂപ ആവശ്യപ്പെട്ടുവെന്നും ബന്ധുകൾ പറഞ്ഞു. തങ്ങൾ 5000 രൂപ നൽകിയെന്നും എന്നാൽ ഒന്നും ചെയ്യാത്തതിന് തുടർന്ന് 5000 രൂപ കൂടി നൽകിയെന്നും ബന്ധുക്കൾ ആരോപിച്ചു.