LiveTV

Live

National

അവള്‍ക്കിഷ്ടം ലില്ലി പൂക്കളായിരുന്നു; സുനന്ദയുടെ ഓര്‍മയില്‍ തരൂര്‍

സുനന്ദയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ വികാരനിര്‍ഭരമായ ട്വീറ്റ്

 അവള്‍ക്കിഷ്ടം ലില്ലി പൂക്കളായിരുന്നു; സുനന്ദയുടെ ഓര്‍മയില്‍ തരൂര്‍

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ അവരെ കുറിച്ച് ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. ജന്മദിനത്തില്‍ സുനന്ദയെ ഓര്‍ക്കുന്നു എന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ’56 വര്‍ഷം മുന്‍പാണ് ജമ്മു കാശ്മീരിലെ സോപാറില്‍ സുനന്ദ ജനിച്ചത്. ലില്ലി ആയിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കള്‍. കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’ തരൂർ ട്വീറ്റ് ചെയ്തു. സുനന്ദയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ വികാരനിര്‍ഭരമായ ട്വീറ്റ്.

ദുബൈയിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്‌പോർട്‌സ് വേൾഡിന്റെ സഹ ഉടമയുമായിരുന്നു സുനന്ദ. ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും മകളാണ്. കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിക്കുകയായിരുന്നു. 2010 ആഗസ്തിലാണ് സുനന്ദയെ ശശി തരൂർ വിവാഹം ചെയ്യുന്നത്. 2014 ജനുവരി 17ന് ഡൽഹിയിലെ ലീല ഹോട്ടലിൽ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്ന് കാണിച്ച് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Also read: സുനന്ദ പുഷ്കർ കേസിലെ രേഖകൾ മോഷ്ടിച്ചു; അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കുമെതിരെ കേസ്

Also read: സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണം: ശശി തരൂരിന്‍റെ വിചാരണ ഈ മാസം 21ന് തുടങ്ങും 

Also read: സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു