LiveTV

Live

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

സി.ആര്‍.പി.എഫിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഇടുക്കി സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. സി.ആര്‍.പി.എഫിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഇടുക്കി മുക്കുടില്‍ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പ്രദേശവാസിയായ ഒരു പെണ്‍കുട്ടിയും മരിച്ചു.

ഇന്ന് രാവിലെയോടെയാണ് ഛത്തീസ്ഗഡിലെ ബീജപൂരില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.. സി.ആര്‍.പി.എഫും പോലീസ് സംഘവും പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.