LiveTV

Live

National

മുസഫർപൂരിലെ മസ്തിഷ്ക ജ്വര ബാധ; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ഗ്രാമീണർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

മുസഫർപൂരിലെ മസ്തിഷ്ക ജ്വര ബാധ; കേന്ദ്ര ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മുസഫർപൂരിൽ മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് 150 ൽ അധികം കുട്ടികൾ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധന്റെ വസതിക്കു മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ചികിത്സ സൗകര്യം ഒരുക്കുന്നതിലും രോഗബാധ തടയുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ച ഗ്രാമീണർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ എത്തിയതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Also read: മുസഫര്‍പൂരിലെ മസ്തിഷ്ക ജ്വരബാധ; ചികിത്സാ സൗകര്യമാവശ്യപ്പെട്ട് പ്രതിഷേധിച്ച ഗ്രാമീണര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി