LiveTV

Live

National

തബ്രീസ് അന്‍സാരിക്ക് നീതി തേടി പൗരവകാശ കൂട്ടായ്മ രാജ്യവ്യാപക പ്രതിഷേധം നടത്തി

ജാര്‍ഖണ്ഡില്‍ ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മുസ്‍ലിം യുവാവ് തബ്രീസ് അന്‍സാരിയെ ഒരു കൂട്ടം അടിച്ചുകൊന്നത്

തബ്രീസ് അന്‍സാരിക്ക് നീതി തേടി പൗരവകാശ കൂട്ടായ്മ രാജ്യവ്യാപക പ്രതിഷേധം നടത്തി

ഝാര്‍ഖണ്ഡില്‍‍ ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്ന തബ്രീസ് അന്‍സാരിക്ക് നീതി തേടി പൌരവകാശ കൂട്ടായ്മ രാജ്യവ്യാപക പ്രതിഷേധം നടത്തി. രാജ്യത്തെ വിവിധ പ്രദേശങ്ങളി‌ൽ നടന്ന പ്രതിഷേധത്തിന് പുറമെ അമേരിക്കയിലെ വാഷിങ്ടണിലും പ്രതിഷേധം നടന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡാനിഷ് അലി എന്നിവര്‍ സംസാരിച്ചു

ജാര്‍ഖണ്ഡില്‍ ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മുസ്‍ലിം യുവാവ് തബ്രീസ് അന്‍സാരിയെ ഒരു കൂട്ടം അടിച്ചുകൊന്നത്. ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. തബ്രീസ് അന്‍സാരിക്ക് നീതി തേടി ആയിരങ്ങളാണ് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകീട്ട് രാജ്യത്തെ 70 ജില്ലകളിലായി പ്രതിഷേധം അരങ്ങേറി. ഇതിന് പുറമെ വാഷിങ്ടണിലും പ്രതിഷേധം അരങ്ങേറി. ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡാനിഷ് അലി എന്നിവരും പങ്കെടുത്തു.