LiveTV

Live

National

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സംവരണം ഉറപ്പാക്കുന്ന ഭേദഗതി ബില്ല് ലോക്സഭ പാസാക്കി

ഒപ്പം പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കിയിട്ടുണ്ട്. നേരത്തെ ലോക്സഭ ഈ ബില്ല് പാസാക്കിയിരുന്നു

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സംവരണം ഉറപ്പാക്കുന്ന ഭേദഗതി ബില്ല് ലോക്സഭ പാസാക്കി

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തില്‍ സംവരണം ഉറപ്പാക്കുന്ന ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. ഇതിന് പുറമെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല്, ദേശീയ ഡെന്‍റല്‍ കൗണ്‍സിലിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ഡെന്‍റിസ്റ്റ് ഭേദഗതി ബില്ല് എന്നിവയും ലോക്സഭ പാസാക്കി.

ഒപ്പം പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കിയിട്ടുണ്ട്. നേരത്തെ ലോക്സഭ ഈ ബില്ല് പാസാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ കരട് നയവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്കു സഭയെ അറിയിച്ചു. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.