LiveTV

Live

National

പുതിയ അധ്യക്ഷന്‍ വരുന്നത് വരെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ നേതൃത്വം നല്‍കുമെന്ന് കെ.സി വേണുഗോപാല്‍

രാജ്യം ഒന്നടങ്കം രാഹുല്‍ തുടരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു

പുതിയ അധ്യക്ഷന്‍ വരുന്നത് വരെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ നേതൃത്വം നല്‍കുമെന്ന്  കെ.സി വേണുഗോപാല്‍

പുതിയ അധ്യക്ഷന്‍ വരുന്നതുവരെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജിയില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തതിലെ നിരാശയാണ് രാഹുലിന്. രാജ്യം ഒന്നടങ്കം രാഹുല്‍ തുടരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ഉന്നയിച്ച് രാഹുലിന്റെ വസതിക്ക് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ ഒത്തുകൂടിയിരുന്നു.