LiveTV

Live

National

രാഹുൽ അധ്യക്ഷനായി  തുടരണമെന്ന സമ്മർദം ശക്തമാക്കി യൂത്ത് കോൺഗ്രസ്

അധ്യക്ഷ പദവിയിൽ നിന്നും ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായി രാഹുൽ ഗാന്ധി ഇന്നും മുതിർന്ന നേതാക്കളെ അറിയിച്ചു.

രാഹുൽ അധ്യക്ഷനായി  തുടരണമെന്ന സമ്മർദം ശക്തമാക്കി യൂത്ത് കോൺഗ്രസ്

അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് രാഹുലിന്റെ വസതിക്ക് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി. അതേസമയം രാജി നിലപാടിൽ മാറ്റമില്ലെന്ന് ഇന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിലും രാഹുൽ ആവർത്തിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞു. നിലപാടിൽ ഉറച്ച് നിൽക്കുന്ന രാഹുൽ സംഘടനാ ചർച്ചകളിലും സജീവമല്ല. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വസതിക്ക് മുന്നിലെത്തിയത്.

അധ്യക്ഷ പദവിയിൽ നിന്നും ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായി രാഹുൽ ഗാന്ധി ഇന്നും മുതിർന്ന നേതാക്കളെ അറിയിച്ചു. ലോക്സഭയിൽ സ്വീകരിക്കേണ്ട തുടർ നീക്കം ചർച്ച ചെയ്യാൻ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ ആയിരുന്നു രാഹുൽ നിലപാട് ആവർത്തിച്ചത്.

പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സംഘടനാ ചർച്ചകളിൽ രാഹുൽ ഇടപെടുന്നുണ്ട്. മുതിർന്ന നേതാക്കളുമായുള്ള പ്രത്യേക കൂടിക്കാഴ്ചകൾ പുറമേ 28ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.