LiveTV

Live

National

മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി

ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച

മൈക്ക് പോംപിയോ  മോദിയുമായി കൂടിക്കാഴ്ച നടത്തി

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. പോംപിയോയുടെ ഇന്ത്യ സന്ദര്‍ശന ദിവസം തന്നെ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടകൊലപാതകത്തെ മോദി അപലപിച്ചത് ശ്രദ്ധേയമായി.

മൈക്ക് പോംപിയോ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പാണ് അമേരിക്ക അന്താരാഷ്ട്ര മതസ്വാതന്ത്ര റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വവാദി ഗ്രൂപ്പുകള്‍ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തെയും ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്ക് വിധേയമാക്കുന്നുവെന്നതടക്കമുള്ള വിമര്‍ശനാതമക പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോപിയോയുടെ സന്ദര്‍ശന ദിവസം തന്നെ മോദി ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പാര്‍ലമെന്‍റില്‍ പ്രസംഗം നടത്തിയത് എന്നതാണ് ശ്രദ്ധേയമായത്.

മൈക്ക് പോംപിയോ  മോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമായും നിലവില്‍ ഇരു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാരബന്ധത്തിലെ വിള്ളല്‍, റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കം തുടങ്ങിയവയെല്ലാമാണ് ഉന്നതത തല കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. എന്നാല്‍ വ്യാപാരബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്രബന്ധത്തിനപ്പുറമുള്ള അടുപ്പമാണ് ഉള്ളതെന്ന് പോപിയോയും വ്യക്തമാക്കി.

മൈക്ക് പോംപിയോ  മോദിയുമായി കൂടിക്കാഴ്ച നടത്തി

റഷ്യയുമായി ദശാബ്ദങ്ങളുടെ നയതന്ത്രബന്ധമുള്ളതിനാല്‍ എസ് 400 കരാറില്‍ നിന്ന് പിന്‍മാറാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലുമൊരു രാജ്യവുമായി നടക്കുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. ഇന്ത്യന്‍ സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതോടെ 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യയും തീരുമാനിച്ചിരുന്നു. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ തിരിച്ചടിയായത്.