LiveTV

Live

National

പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, രാജ്യസഭയില്‍ മോദിയുടെ മറുപടി പ്രസംഗം  

വോട്ടിംഗ് യന്ത്രവും മാധ്യമങ്ങളേയും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയം എന്ന് പറയുന്നവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്ത് സംഭവിച്ചു എന്നുകൂടി പറയണം

പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, രാജ്യസഭയില്‍ മോദിയുടെ മറുപടി പ്രസംഗം  

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ജയിച്ചാല്‍ ജനാധിപത്യം തോറ്റെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും പ്രധാനമന്ത്രി ചോദിച്ചു. ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

നേരത്തെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര‌മോദിയുടെ മറുപടി. ബി.ജെ.പി വിജയിച്ചെങ്കിലും രാജ്യവും ജനാധിപത്യവും പരാജയപ്പെടുകയാണെന്ന പ്രതിപക്ഷ വിമര്‍ശത്തിന് മോദി മറുപടി നല്‍കി. അഹങ്കാരത്തിന് ഒരു പരിധി വേണമെന്നും മോദി വിമര്‍ശിച്ചു മാധ്യമങ്ങളെ വിലക്കെടുത്താണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതെന്ന യുക്തി കേരളത്തിലും തമിഴ്നാട്ടി‌ലും ബാധകമാകുമോയെന്ന മറുചോദ്യവും മോദി ഉന്നയിച്ചു. രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി ഈ വളര്‍ച്ച നേടിയത് കഠിനാധ്വാനത്തിലൂടെ ജനവിശ്വാസം നേടിയെടുത്താണ്.

പരാജയത്തില്‍ നിരാശരാകുന്നത് ജനാധിപത്യത്തിന്‍റെ അടയാളമല്ല. ജാര്‍ഖണ്ഡില്‍‍ മുസ്ലിം യുവാവ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത് പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമിലെ എന്‍ആര്‍സി വിഷയത്തിലും ‍ഇവിഎം ക്രമക്കേട് ആരോപണത്തിലും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച മോദി ഒരു രാജ്യം ഒരു വോട്ട് തെരഞ്ഞെടുപ്പ് പരിഷ്കരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കൂടി എടുത്തുപറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.