LiveTV

Live

National

ഒരു മുസ്ലിം എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകള്‍ക്ക് വേണ്ടി വ്യാജ വര്‍ത്തമാനം പറയുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി

എന്തുകൊണ്ടാണ്​ ബി.ജെ.പി മുസ്​ലിംകൾക്ക്​ സംവരണം നൽകാത്തതെന്നും ഉവൈസി ചോദിച്ചു

ഒരു മുസ്ലിം എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകള്‍ക്ക് വേണ്ടി വ്യാജ വര്‍ത്തമാനം പറയുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി

ഒരു മുസ്ലിം എം.പി പോലുമില്ലാത്ത ബിജെപിയാണ് മുസ്ലിംകള്‍ക്ക് വേണ്ടി വ്യാജ വര്‍ത്തമാനം പറയുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി. മുസ്ലിംകളെ പിറകിലേക്ക് തള്ളുകയാണ് ബി.ജെ.പിയെന്നും ഉവൈസി. രാജ്യത്ത്
ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെയും ഉവൈസി ചോദ്യം ചെയ്തു.

മുസ്ലിംകൾ അതിക്രമിക്കപ്പെടുമ്പോള്‍ മോദി ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രിയുടെ ആശയങ്ങളും പ്രവർത്തികളും തമ്മിൽ അജഗാജാന്തര വ്യത്യാസമുണ്ട്. ബി.ജെ.പിക്ക് ഒരു മുസ്ലിം എം.പി പോലും ഇല്ല. മുസ്ലിംകളെ പിൻനിരയിലേക്ക് നിർത്തുന്നത് ആരാണെന്നും ഉവൈസി ചോദിച്ചു.

പ്രധാനമന്ത്രി ഷാബാനുവിനെ ഓർമിക്കണം. അദ്ദേഹത്തിന്
ആൾക്കൂട്ട മർദനത്തിന് ഇരയായ തബ്രിസ് അൻസാരിയെയോ അഖ്ലാകിനെയോ പെഹ്ലു ഖാനെയോ ഓർമ്മയുണ്ടോ? അലിമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയവരെ മാലയിട്ട് സ്വീകരിച്ച ബി.ജെ.പി മന്ത്രിയെ അദ്ദേഹം മറന്നിരിക്കുമോ. എന്തുകൊണ്ടാണ്
നിങ്ങൾ മുസ്ലിംകൾക്ക് സംവരണം നൽകാത്തതെന്നും ഉവൈസി ചോദിച്ചു.