LiveTV

Live

National

തബ്രീസ് അന്‍സാരിയെ പൊലീസ് ആശുപത്രിയിലെത്തിച്ചത് സ്ട്രെച്ചര്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ച്; വീഡിയോ പുറത്ത്

മര്‍ദനമേറ്റ് അവശനായ യുവാവിന് സ്ട്രെച്ചര്‍ പോലും അനുവദിക്കാതെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുവലിച്ചാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്.

തബ്രീസ് അന്‍സാരിയെ പൊലീസ് ആശുപത്രിയിലെത്തിച്ചത് സ്ട്രെച്ചര്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ച്; വീഡിയോ പുറത്ത്

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ തബ്രിസ് അന്‍സാരിയെ പൊലീസ് വലിച്ചിഴച്ച് ആശുപത്രിയിലെത്തിച്ചതിന്‍റെ ദൃശ്യം പുറത്ത്. മര്‍ദനമേറ്റ് അവശനായ യുവാവിന് സ്ട്രെച്ചര്‍ പോലും അനുവദിക്കാതെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുവലിച്ചാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്.

വേണ്ട ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച വന്നുവെന്നാണ് ഡോക്ടറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്- "എന്തെങ്കിലും വേദനയുള്ളതായി അയാള്‍ പറഞ്ഞില്ല. പക്ഷേ ശരീരത്തില്‍ ക്ഷതമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. സി.ടി സ്കാന്‍ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തേണ്ടതായിരുന്നു. നടത്താതിരുന്നത് ഞങ്ങളുടെ ഭാഗത്തു നിന്ന് വന്ന അശ്രദ്ധയാണ്"- എന്നാണ് സദര്‍ ആശുപത്രിയിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ ബി മാരി പറഞ്ഞത്.

ബൈക്ക് മോഷണം ആരോപിച്ചാണ് തബ്രീസ് അന്‍സാരിയെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നുറക്കെ പറയാനും അക്രമികള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ബോധരഹിതനായതോടെ പിറ്റേന്ന് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നതായും ലാത്തിയുടെ പാടുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്. ആശുപത്രിയില്‍ വെച്ചാണ് അന്‍സാരി മരിച്ചത്.

വീഡിയോ കാണാം, ഇവിടെ ക്ലിക്ക് ചെയ്യുക