LiveTV

Live

National

യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്കുള്ള സ്ഥിരാംഗമല്ലാത്ത രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് 55 ഏഷ്യ-പസഫിക് രാജ്യങ്ങളുടെ പിന്തുണ

പാകിസ്ഥാന്‍, ചൈന അടക്കമുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണ നല്‍കിയത്

യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്കുള്ള സ്ഥിരാംഗമല്ലാത്ത രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് 55 ഏഷ്യ-പസഫിക് രാജ്യങ്ങളുടെ പിന്തുണ

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലേക്കുള്ള സ്ഥിരാഗമല്ലാത്ത രാജ്യങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് 55 ഏഷ്യ പസഫിക് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍, ചൈന അടക്കമുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണ നല്‍കിയത്. 2021 മുതല്‍ 2022 വരെ രണ്ട് വര്‍ഷ കാലാവധിയുള്ള സ്ഥിരാംഗമല്ലാത്ത രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജൂണിലാണ് നടക്കുന്നത്. മുന്‍പ് ഏഴ് തവണ ഐക്യരാഷ്ട്രസഭാ സുരക്ഷ സമിതിയിലെ സ്ഥിരാഗമല്ലാത്ത രാജ്യമായി ഇന്ത്യ തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്