LiveTV

Live

National

കാർഷിക വായ്പ തിരിച്ചടവ്; മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യം, കേന്ദ്ര ഇടപെടൽ തേടി പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം.

ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും വൈകിയാണ് വിവരം അറിയിച്ചതെന്നും വ്യക്തമാക്കി സി.പി.എം എം.പി എ.എം ആരിഫ് വിട്ടുനിന്നു

കാർഷിക വായ്പ തിരിച്ചടവ്; മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യം, കേന്ദ്ര ഇടപെടൽ തേടി പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം.

കാർഷിക വായ്പ തിരിച്ചടവ് മൊറട്ടോറിയം നീട്ടണമെന്ന ആവശ്യത്തിൽ കേന്ദ്ര ഇടപെടൽ തേടി പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എം പിമാരുടെ പ്രതിഷേധം. വിഷയത്തിൽ കേന്ദ്രം നിസംഗത തുടരുകയാണെന്നും ഏകോപനമുണ്ടാക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ഇടുക്കി എം.പി ഡീൻ കുര്യാേക്കോസ് ആരോപിച്ചു.

ആദ്യ ദിനം തന്നെ കാര്‍ഷിക വായ്പ തിരിച്ചടവ് മൊറട്ടോറിയം നീട്ടണമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു. തൊട്ട് പിന്നാലെ യു.ഡി.എഫ് എം.പി മാർ ഒപ്പിട്ട നിവേദനം ധനമന്ത്രി നിർമ്മല സീതാരാമന് കൈമാറി.

തുടർന്നും കേന്ദ്ര ഇടപെടൽ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി പാർലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ അണിനിരന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശശി തരൂർ എം പി യും രാഹുൽ ഗാന്ധിയും എത്തിയില്ല. ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും വൈകിയാണ് വിവരം അറിയിച്ചതെന്നും വ്യക്തമാക്കി സി.പി.എം എം.പി എ.എം ആരിഫ് വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിവേകമില്ലായ്മയാണ് ഇത് വ്യക്തമാകുന്നതെന്ന് രാജ്യസഭാ എം.പി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടത് എം.പിമാരുടെ ആരോപണം ബാലിശമാണെന്ന് യു.ഡി.എഫ് എം.പിമാർ പ്രതികരിച്ചു.

Also read: കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും