രാജ്യസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ട് സമയങ്ങളിലായി നടത്തുന്നതിനെതിരായ കോൺഗ്രസ് ഹരജി സുപ്രീംകോടതി തള്ളി
രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റുകൾ ലഭിക്കുമെന്നും ഇത് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് കോൺഗ്രസ് ആരോപണം

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് രണ്ട് സമയങ്ങളിലായി നടത്തുന്നതിനെതിരായ കോൺഗ്രസ് ഹരജി സുപ്രിംകോടതി തള്ളി. രണ്ട് സീറ്റുകളിലേക്കും രണ്ടായാണ് വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ഗുജറാത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.എൽ.എ യുമായ പരേഷ് ധനാനി സുപ്രിംകോടതിയെ സമീപിച്ചത്.
രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റുകൾ ലഭിക്കുമെന്നും ഇത് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് കോൺഗ്രസ് ആരോപണം. ഹരജി തള്ളിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരാതിക്കാരന് ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജിയോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയോ നൽകാമെന്നും നിർദേശിച്ചു.