LiveTV

Live

National

കോണ്‍ഗ്രസ് രാജ്യത്തിന്റെ ചരിത്രവും ചരിത്ര നേതാക്കളെയും മറന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി മോദി ലോക്സഭയില്‍

ഗാന്ധിയെന്ന പേരിനെ ചുറ്റിപ്പറ്റിയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ് മോദി പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തു..

കോണ്‍ഗ്രസ് രാജ്യത്തിന്റെ ചരിത്രവും ചരിത്ര നേതാക്കളെയും മറന്ന പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി മോദി ലോക്സഭയില്‍

കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പ്രചോദനമാവാന്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന പ്രസംഗമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍. വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തി രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റെ ചരിത്രവും ചരിത്ര നേതാക്കളെയും മറന്ന പാര്‍ട്ടിയാണ്. ഗാന്ധിയെന്ന പേരിനെ ചുറ്റിപ്പറ്റിയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ് മോദി പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തു.