LiveTV

Live

National

ഝാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍ 

കേസിന്റെ ഗൌരവം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 

 ഝാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍ 

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. കേസിന്റെ ഗൌരവം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് നാളെ ആഭ്യന്തരസെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് നാളെ ആഭ്യന്തര സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഇത് വരെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരാണ് കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയെ ആക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബാഗങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എസ്.പി കാര്‍ത്തിക് അറിയിച്ചു. കേസിന്റെ ഗൌരവം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തബ്രേസ് അന്‍സാരിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ അടിയന്തരമായി ചികിത്സക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടാത്തതിനെതിരെയും നടപടി വന്നേക്കും.

എന്നാല്‍ മോഷണകുറ്റം ആരോപിക്കപ്പെട്ട തബ്രീസ് അന്‍സാരിയെ കാണാന്‍ പോലീസ് അനുവദിച്ചില്ലെന്നും തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചികിത്സ നല്‍കാനും പോലീസ് തയ്യാറായില്ലെന്നും കുടംബാംഗങ്ങള്‍ ആരോപിച്ചു. ‌ഝാര്‍ഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എം.പിമാരായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ എല്ലാ അടിയന്തര പ്രമേയങ്ങള്‍ നാളെ പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

Also read: ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു