LiveTV

Live

National

മുസഫര്‍പൂരിലെ മസ്തിഷ്ക ജ്വരബാധ; ചികിത്സാ സൗകര്യമാവശ്യപ്പെട്ട് പ്രതിഷേധിച്ച ഗ്രാമീണര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി

പോഷകാഹാര കുറവ് തന്നെയാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയതെന്ന് പ്രദേശം സന്ദർശിച്ച ബിനോയ് വിശ്വം എം പി പറഞ്ഞു.

മുസഫര്‍പൂരിലെ മസ്തിഷ്ക ജ്വരബാധ; ചികിത്സാ സൗകര്യമാവശ്യപ്പെട്ട് പ്രതിഷേധിച്ച ഗ്രാമീണര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 150ല്‍ അധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആശുപത്രി സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ചികിത്സ സൗകര്യമാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടി. പൊലീസ് നടപടി ഭയന്ന് പലരും ഗ്രാമം വിട്ടതായി പ്രദേശവാസികള്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 18 നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടുതല്‍ കുട്ടികള്‍ ചികിത്സയിലുള്ള മുസഫര്‍പൂര്‍ ശ്രീ കൃഷ്ണ, കെജ്രിവാള്‍ ആശുപത്രികളിലെത്തിയത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുവരുന്ന മുസഫര്‍പൂര്‍-പട്ന ഹൈവെക്ക് അരികിലാണ് ഹരിവന്‍ഷ്പൂരടക്കമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധിച്ചത്. കൂടുതല്‍ ചികിത്സ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗ്രാമത്തിലേക്ക് റോഡ്, കുടിവെള്ളം തുടങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. അവരില്‍ 39 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ചികിത്സയും അടിസ്ഥാന സൗകര്യവും ഒരുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍, ആവശ്യമുന്നയിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പോഷകാഹാര കുറവ് തന്നെയാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയതെന്ന് പ്രദേശം സന്ദർശിച്ച ബിനോയ് വിശ്വം എം.പി പറഞ്ഞു.