LiveTV

Live

National

ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ മുതലയെ ആരാധിച്ച് നാട്ടുകാര്‍, ഒടുവില്‍ രക്ഷപ്പെടുത്തി കുളത്തിലേക്ക്

മഹിസാഗറിലെ ഖോഡിയാര്‍ മാതാ ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് മുതലയെത്തിയത്. 

 ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ മുതലയെ ആരാധിച്ച് നാട്ടുകാര്‍, ഒടുവില്‍ രക്ഷപ്പെടുത്തി കുളത്തിലേക്ക്

ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട അമ്പരപ്പിലായിരുന്നു ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലുള്ള പല്ല ഗ്രാമത്തിലെ ആളുകള്‍. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ പുതിയ വിരുന്നുകാരനെ പുണ്യമായി കണ്ട് ആരാധിക്കുക കൂടി ചെയ്തു നാട്ടുകാര്‍.

 ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ മുതലയെ ആരാധിച്ച് നാട്ടുകാര്‍, ഒടുവില്‍ രക്ഷപ്പെടുത്തി കുളത്തിലേക്ക്

മഹിസാഗറിലെ ഖോഡിയാര്‍ മാതാ ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് മുതലയെത്തിയത്. വിവരമറിഞ്ഞ് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ഉടനെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും ഇതിനെ കൊണ്ടുപോകാന്‍ തുടക്കത്തില്‍ വിശ്വാസികള്‍ അനുവദിച്ചില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഖോഡിയാര്‍ ദേവിയുടെ വാഹനമാണ് മുതല എന്നാണ് ഇവിടുത്തെ വിശ്വാസം. അതുകൊണ്ട് തന്നെ ദേവിയുടെ വാഹനമായ മുതലയുടെ ക്ഷേത്രത്തിലെ സാന്നിധ്യം പുണ്യമാണെന്ന് വിശ്വാസികള്‍ വാദിച്ചു. തുടര്‍ന്ന് മുതലയ്ക്ക് ആരതിയുഴിയാനും ആരാധിക്കാനും തുടങ്ങി. ആറടി നീളമുള്ള മുതലയ്ക്ക് 17 കിലോ ഭാരമുണ്ട്.

 ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ മുതലയെ ആരാധിച്ച് നാട്ടുകാര്‍, ഒടുവില്‍ രക്ഷപ്പെടുത്തി കുളത്തിലേക്ക്

സ്ഥലത്തെത്തിയ മഹിസാഗര്‍ ഫോറസ്റ്റ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍.എം പരാമറുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മുതലയെ രക്ഷപ്പെടുത്തിയത്. തങ്ങള്‍ക്ക് മതവികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും അതുകൊണ്ടാണ് ജനങ്ങളെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയതെന്നും പരാമര്‍ പറഞ്ഞു. മഹിസാഗര്‍ നദിയും പരിസര പ്രദേശങ്ങളുമാണ് ഈ മുതലകളുടെ ആവാസ സ്ഥലം. ആഹാരം തേടി നാലും അഞ്ചും കിലോമീറ്ററുകള്‍ മുതലകള്‍ സഞ്ചരിക്കാറുണ്ട്. എല്ലാം വര്‍ഷവും 30-35 ഓളം മുതലകളെ തങ്ങള്‍ രക്ഷപ്പെടുത്താറുണ്ടെന്നും പരാമര്‍ കൂട്ടിച്ചേര്‍ത്തു.