LiveTV

Live

National

ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 

ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.