LiveTV

Live

National

ഒടുവിൽ പിരിഞ്ഞു; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് മായാവതി

നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് അറിയിച്ചിട്ടും അഖിലേഷ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും മായാവതി ആരോപിച്ചു

ഒടുവിൽ പിരിഞ്ഞു; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന്  മായാവതി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമാജ്‍വാദി പാര്‍ട്ടിയുടെ പെരുമാറ്റമാണ് തീരുമാനത്തിലേക്ക് എത്തിച്ചതെന്നും മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി. ലഖ്നൗവില്‍ നടന്ന രണ്ടര മണിക്കൂര്‍ നീണ്ട തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷമാണ് ബി.എസ്.പി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി വഞ്ചിച്ചു. എസ്.പി പ്രവര്‍ത്തകര്‍ ബി.എസ്.പി യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് മുസ്ലിം വിരുദ്ധനാണ്. സാമുദായിക ധ്രുവീകരണമുണ്ടാകും എന്നതിനാല്‍ മുസ്ലിങ്ങള്‍ക്ക് സീറ്റ് നല്‍കരുതെന്ന് എന്ന് അഖിലേഷ് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് അറിയിച്ചിട്ടും അഖിലേഷ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും മായാവതി ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നിരുന്ന എസ്.പി യും ബി.എസ്.പിയും സഖ്യപ്രഖ്യാപനം നടത്തിയത്. തുല്യ സീറ്റ് ധാരണയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സഖ്യത്തിന് ദയനീയ പരാജയമായിരുന്നു. ബി.എസ്.പി ക്ക് 10ഉം എസ്.പി ക്ക് 5 സീറ്റുമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.