LiveTV

Live

National

മോദി ശക്തനായ നേതാവെന്ന് ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ പോളിങ്; ശരിക്കും ആരുടേതാണീ ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’? വസ്തുത പരിശോധിക്കുന്നു

മോദി ശക്തനായ നേതാവെന്ന് ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ പോളിങ്; ശരിക്കും ആരുടേതാണീ ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’? വസ്തുത പരിശോധിക്കുന്നു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന് പോളിങ്ങിലൂടെ പ്രഖ്യാപിച്ച ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ വെബ്സൈറ്റിന് പിന്നിലെ വസ്തുതയെന്തന്ന് പുറത്ത് കൊണ്ടുവരികയാണ് ആള്‍ട്ട് ന്യൂസ്. ബ്രിട്ടീഷ് ഹെറാള്‍ഡ് വെബ്സൈറ്റിന്റെ ഓണ്‍ലൈന്‍ പോളിങ്ങിലൂടെയാണ് മോദിയെ തെരഞ്ഞെടുത്തതെന്ന് പറഞ്ഞായിരുന്നു വെബ്സൈറ്റിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം വലിയ രീതിയില്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലെ വലത് പക്ഷ/ ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത തുടര്‍ന്ന് സീ ന്യൂസ്, റിപ്ലബിക്ക് ടി.വി, ആജ് തക്ക് എന്നീ ചാനലുകളും ഇത് ഏറ്റെടുത്തു. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗും ഈ വാര്‍ത്ത പിന്നീട് ട്വിറ്ററില്‍ അഭിമാനത്തോടെ തന്നെ പങ്കുവെക്കുകയുണ്ടായി.

മോദി ശക്തനായ നേതാവെന്ന് ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ പോളിങ്; ശരിക്കും ആരുടേതാണീ ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’? വസ്തുത പരിശോധിക്കുന്നു

സി ന്യൂസ് തങ്ങളുടെ വാര്‍ത്തകളില്‍ ‘യു.കെയിലെ ഏറ്റവും പ്രചാരമുള്ള മാഗസിന്‍ എന്ന രീതിയിലാണ് ബ്രിട്ടീഷ് ഹെറാള്‍ഡിനെ വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പങ്കുവെച്ച ഭൂരിഭാഗം പേരും ഈയൊരു ധാരണയില്‍ തന്നെയായിരുന്നു ‘മോദിയുടെ ശക്തി’ ലോകത്തെ അറിയിച്ചതും. പക്ഷെ ഈ ഓണ്‍ലൈന്‍ മാഗസിന് എത്രത്തോളം ബ്രിട്ടനുമായി ബന്ധമുണ്ടെന്ന് കാണിക്കുന്നതാണ് ഇതിലെ വസ്തുതകള്‍ പുറത്ത് വരുമ്പോള്‍ അറിയുന്നത്.

ബ്രിട്ടീഷ് ഹെറാള്‍ഡിന് പിന്നില്‍ ശരിക്കുമാരാണ്?

ലോകവാര്‍ത്തകള്‍ കാര്യമായി തന്നെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് അവകാശപ്പെട്ടാണ് ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ വെബ്സൈറ്റ് www.britishherald.com സ്വയം പരിചയപ്പെടുത്തുന്നത്. യു.കെയില്‍ റജിസ്റ്റര്‍ ചെയ്ത വെബ്സൈറ്റ് ഹെറാള്‍ഡ് മീഡിയ നെറ്റ്‍വര്‍‌ക്ക് ലിമിറ്റഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 2018 ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇന്ത്യന്‍ വംശജനായ, കേരളക്കാരനായ അന്‍സിഫ് അഷ്റഫാണ് കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ 85 ശതമാനം ഓഹരികളും അന്‍സിഫിന് കീഴിലും ബാക്കി നാല് പേരിലുമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്‍സിഫിന് പുറമെ അഹമ്മദ് ഷംസീര്‍ കൊളിയാട് ഷംസുദ്ദീന്‍ എന്നിവരും കമ്പനിയുടെ ഡറക്ടറായി ചുമതലയിലുണ്ട്. അന്‍സിഫ് അഷ്റഫിന്റെ വിക്കിപീഡിയ പേജില്‍ കേരളത്തില്‍ നിന്നുള്ള വ്യവസായിയെന്നും ബ്രിട്ടീഷ് ഹെറാള്‍ഡ്, കൊച്ചിന്‍ ഹെറാള്‍ഡ് എന്നിവയുടെ എഡിറ്റര്‍ എന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ തന്നെ ഏകദ്ദേശം എല്ലാ മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങളും ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ മോദി വാര്‍ത്ത കൊടുത്തപ്പോഴും ഒരൊറ്റ അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് തുടര്‍ന്ന് കൊടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ഒരു വിധത്തിലും വിശ്വസനീയമല്ലാത്ത ബ്രിട്ടിഷ് വേരുകളൊന്നുമില്ലാത്ത വെബ്സൈറ്റ് വാര്‍ത്ത അന്താരാഷ്ട്ര സ്വീകാര്യത എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റാണെന്ന് വാര്‍ത്തകളുടെ വസ്തുതകള്‍ പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ് അഭിപ്രായപ്പെടുന്നു.

മോദി ശക്തനായ നേതാവെന്ന് ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ പോളിങ്; ശരിക്കും ആരുടേതാണീ ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’? വസ്തുത പരിശോധിക്കുന്നു