LiveTV

Live

National

അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

അഭിനന്ദനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്നും കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു

അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മാത്രമല്ല അഭിനന്ദനെ ധീരതയ്ക്കുള്ള അവാര്‍ഡിനായി പരിഗണിക്കണമെന്നും അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു.

മിഗ് വിമാനം പറത്തുന്നതിനിടെ ഫിബ്രവരി 27 നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പാകിസ്താന്‍‍ അഭിനന്ദനെ വിട്ടയച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിനനന്ദന്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ അഭിനന്ദനെ സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറിന് പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

Also read: അഭിനന്ദനെ പരിഹസിച്ച് പാക് ചാനലിന്റെ പരസ്യം വിവാദത്തില്‍

പാകിസ്ഥാൻ പിടിയിൽ നിന്ന് മോചിതനായ ശേഷം അദ്ദേഹത്തിന്റെ പ്രത്യേകരീതിയിലുള കൊമ്പൻ മീശയും അൽപ്പസമയം കൊണ്ടുതന്നെ ജനശ്രദ്ധ നേടി. അഭിനന്ദിനെ പോലെ തന്നെ അദ്ദേഹത്തിന്‍റെ മീശയെയും പലരും ആരാധിച്ചു. 'അഭിനന്ദൻ കട്ട്' എന്നപേരിലും 'ഗൺ സ്ലിങ്ങർ മീശ' എന്ന പേരിലും പ്രശസ്തമായ ഈ മീശ അനുകരിച്ചുകൊണ്ട് അധികം താമസിയാതെ നിരവധി ആളുകൾ രംഗത്തെത്തുകയും സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഒരു ട്രെൻഡായി മാറുകയും ചെയ്തിരുന്നു.

'അമുൽ' ഉൾപ്പെടെ നിരവധി പേരുകേട്ട ബിസിനസ് ബ്രാൻഡുകളും അഭിനന്ദന്റെ മീശ വിഷയമാക്കി പരസ്യം ചെയ്യുകയും പരസ്യങ്ങൾക്ക് വൻ ജനശ്രദ്ധ ലഭിക്കുകയും ചെയ്തു. എന്നാൽ, ലോകകപ്പിന്റെ സമയത്ത് അഭിനന്ദനെയും അദ്ദേഹത്തിന്റെ മീശയെയും പരിഹസിച്ചുകൊണ്ട് പാകിസ്ഥാനിൽ പ്രക്ഷേപണം ചെയ്ത പരസ്യങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി.