LiveTV

Live

National

നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍

വോട്ടിംങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്ന തൃണമൂല്‍ എം.പി സൗഗാത റോയിയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി

നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച യില്‍ ലോക്സഭയില്‍ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടല്‍. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ ബഹളത്തിനിടയാക്കി. ചര്‍ച്ച നാളെയും തുടരും.

പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് പ്രതാപ് സാരംഗി നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കമിട്ടത്. മോദിയുടെ പേര് പറയാന്‍ പ്രതിപക്ഷം മടിക്കുകയാണെന്ന് സാംരംഗി കുറ്റപ്പെടുത്തി. യു.പി.എ സര്‍ക്കാരിനെ സാരംഗി സാരംഗി പരിഹസിച്ചത് ബഹളത്തിനിടയാക്കി. 2-ജി കേസില്‍ സോണിയയെയും രാഹുലിനെയും കള്ളന്‍മാരെന്ന് വിളിച്ച മോദിക്ക് എന്തു കൊണ്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. യു.പി.എ യുടെ 27 പദ്ധതികളില്‍ 19 എണ്ണത്തിന്‍റെ പേര് മാറ്റിയിട്ട ബി.ജെ.പി സര്‍ക്കാര്‍ ‍രാഷ്ട്രീയ മോഷണം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also read: അഭിനന്ദന്‍ വര്‍ധമാന്റെ മീശ ദേശീയ മീശയാക്കണമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

നരേന്ദ്ര മോദിയെ പ്രതാപ് സിംഗ് സാരംഗി വിവേകാനന്ദനോട് ഉപമിച്ചാണ് പ്രസംഗിച്ചത്. ഗംഗാനദിയെയും അഴുക്കുചാലിനെയും താരതമ്യം ചെയ്യരുതെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. അധീറിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു.

വോട്ടിംങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്ന തൃണമൂല്‍ എം.പി സൗഗാത റോയിയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി. യു.പിയില്‍ 77,000 കുടുംബങ്ങളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പൊലീസ് വിലക്കിയെന്ന് എസ്.പി നേതാവ് അസംഖാന്റെ പരാമര്‍ശവും ഭരണ പക്ഷത്തെ പ്രകോപിപ്പിച്ചു

Also read: എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു; ആള്‍ക്കൂട്ട കൊലപാതകം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം