LiveTV

Live

National

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

നേരത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കര്‍ അപ്രതീക്ഷിതമായാണ് വിദേശകാര്യ വകുപ്പ് മന്ത്രിയായത്

 കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ ആസ്ഥാനത്തെത്തി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി.നദ്ദയില്‍ നിന്ന് നേരിട്ടാണ് ജയശങ്കര്‍ അംഗത്വം സ്വീകരിച്ചത്. നേരത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കര്‍ അപ്രതീക്ഷിതമായാണ് വിദേശകാര്യ വകുപ്പ് മന്ത്രിയായത്. അതേ സമയം പശ്ചിമ ബംഗാളിൽ നിന്ന് ഒരു തൃണമൂല്‍ എം.എല്‍.എ കൂടി ബിജെപിയിൽ ചേർന്നു. വിൽസെൻ ചെമ്പ്രമണിയാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.