LiveTV

Live

National

മഴ കനിയാതെ ചെന്നൈ, രണ്ട് ജില്ലകളിൽ ഭേദപ്പെട്ട മഴ; പ്രതിസന്ധി രൂക്ഷമായി തുടരുന്നു 

ടാങ്കറുകളിലും മെട്രോ പൈപ്പുകളിലും എത്തുന്നത് പലപ്പോഴും അശുദ്ധജലമാണെന്ന പരാതിയും ജനങ്ങൾക്കുണ്ട്

മഴ കനിയാതെ ചെന്നൈ, രണ്ട് ജില്ലകളിൽ ഭേദപ്പെട്ട മഴ; പ്രതിസന്ധി രൂക്ഷമായി തുടരുന്നു 

ചെന്നൈയിലെ ജലക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രി ചിലയിടങ്ങളിൽ മാത്രം കുറഞ്ഞ തോതിൽ മഴ ലഭിച്ചു. പ്രതിദിനം വേണ്ട 800 എം.എൽ.ഡി ജലത്തിൽ 500 എം.എൽ.ഡിയാണ് നിലവിൽ വിതരണത്തിനായി ഉള്ളത്

കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ നല്ല മഴ ലഭിച്ചപ്പോൾ നോർത്ത് ചെന്നൈ ഉൾപ്പെടെയുള്ള മേഖലകളിൽ ചാറ്റൽ മഴയാണ് ലഭിച്ചത്. ഗിണ്ടി, ചെമ്പരമ്പാക്കം തുടങ്ങിയ മേഖലകളിൽ മിതമായ മഴയുമുണ്ടായി. എന്നാൽ നാല് ജലസംഭരണികളിലും വിതരണം ചെയ്യാൻ പാകത്തിൽ വെള്ളമെത്താൻ ശക്തമായ മഴ തന്നെ പെയ്യണം. അല്ലാത്ത പക്ഷം പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. എന്നാൽ ഇന്ന് വിമാനത്താവളത്തിലും പരിസരത്തും ലഭിച്ച മഴ പ്രതീക്ഷയാണ്. വരും ദിവസങ്ങളിൽ സമാനമായ മഴ പെയ്താൽ പ്രതിസന്ധിയ്ക്ക് അയവു വരും.

പ്രതിദിനം വേണ്ട 800 എംഎൽഡി ജലത്തിൽ 500 എംഎൽഡിയാണ് നിലവിൽ വിതരണത്തിനായി ഉള്ളത്. ടാങ്കറുകളിലും മെട്രോ പൈപ്പുകളിലും എത്തുന്നത് പലപ്പോഴും അശുദ്ധജലമാണെന്ന പരാതിയും ജനങ്ങൾക്കുണ്ട്. കൂടുതൽ ജല സ്രോതസുകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കോർപറേഷൻ ഇപ്പോൾ.