LiveTV

Live

National

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്രൃം ഇല്ലാതാകുകയാണെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ വിദേശകാര്യ മന്ത്രാലയം

ജൂണ്‍ 21നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 2018ലെ വാര്‍ഷിക ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്രൃം ഇല്ലാതാകുകയാണെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ വിദേശകാര്യ മന്ത്രാലയം

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്രൃം ഇല്ലാതാകുകയാണെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ വിദേശകാര്യ മന്ത്രാലയം. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യ. അമേരിക്കക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജൂണ്‍ 21നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 2018ലെ വാര്‍ഷിക ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റിപ്പോര്‍ട്ടിനെ ആദ്യദിനം തന്നെ ബി.ജെ.പി തള്ളിയിരുന്നു. മോദി സര്‍ക്കാരിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് റിപ്പോര്‍ട്ട് എന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം എത്തിയിരിക്കുന്നത്.

മതേതര-ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും വൈവിധ്യങ്ങളിലും ഇന്ത്യ അഭിമാനിക്കുന്നു. എക്കാലത്തും സഹിഷ്ണുതക്കും തുല്യാവകാശത്തിനും നിലകൊണ്ട സമൂഹമാണ് ഇന്ത്യയിലേത്. എല്ലാ വിഭാഗങ്ങള്‍ക്കും മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അമേരിക്കക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്രം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കന്‍ റിപ്പോര്‍ട്ട്. ഹിന്ദുത്വവാദി ഗ്രൂപ്പുകള്‍ ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രത്യേകിച്ച് മുസ്ലിം സമുദായ അംഗങ്ങളേയും ആള്‍ക്കൂട്ട ആക്രമണത്തിനിരകളാക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന്‍ വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. മതസ്വാതന്ത്രൃകാര്യത്തില്‍ ഇന്ത്യ അഫ്ഗാനോടൊപ്പമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, പശുവിറച്ചിയുടെ പേരിലുള്ള അതിക്രമങ്ങള്‍ എല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.