LiveTV

Live

National

ജയ് ശ്രീറാം മുഴക്കാന്‍ വിസ്സമ്മതിച്ച മദ്രസാ അധ്യാപകന് ക്രൂര മര്‍ദ്ദനം

 ജയ് ശ്രീറാം മുഴക്കാന്‍ വിസ്സമ്മതിച്ച മദ്രസാ അധ്യാപകന് ക്രൂര മര്‍ദ്ദനം

കൊല്‍ക്കത്തയില്‍ ട്രെയിനില്‍ മുസ്‍ലിം യുവാവിനോട് ജയ് ശ്രീറാം മുഴക്കാനാവശ്യപ്പെട്ട് ഭീഷണിയും മര്‍ദ്ദനവും. മുഹമ്മദ് ഷാറൂഖ് ഹൈദര്‍ എന്ന ഇരുപത്തിമൂന്ന് വയസ്സുക്കാരനാണ് ക്രൂര മര്‍ദ്ദനത്തിനിരയാകേണ്ടി വന്നത്. സൌത്ത് 24 പര്‍ഗാനയില്‍ നിന്നും ഹൂഗ്ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഷാറൂഖിന്റെ താടിയും തൊപ്പിയും കണ്ട തീവ്ര ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം മുഴക്കാന്‍ ആഹ്വാനം ചെയ്യുകയും വിസ്സമ്മതിച്ചപ്പോള്‍ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

ഹൂഗ്ലിയിലെ മദ്രസയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നെന്നും ട്രെയിന്‍ ദക്കൂറയിലെത്തിയ സമയം ഒരു കൂട്ടം ഹിന്ദു സമിതി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി അകത്ത് കയറിയെന്നും ഏതോ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതായി തോന്നിയെന്നും ഷാറൂഖ് പറയുന്നു. ശേഷം കുറച്ച് കഴിഞ്ഞ് തങ്ങള്‍ നിന്നിരുന്ന കമ്പാര്‍ട്ട്മെന്റില്‍ ചെറിയ വാക്ക്തര്‍ക്കം നടക്കുകയും പിന്നീട് തങ്ങളിലേക്കെത്തുകയുമായിരുന്നുവെന്ന് ഷാറൂഖ് പറയുന്നു. ട്രെയിന്‍ ബല്ലിഗഞ്ച് എത്തിയപ്പോള്‍ ഇതേ സംഘം തൊപ്പിയും താടിയും വെച്ചവര്‍ക്ക് നേരെ വരികയും ജയ് ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു. അവര്‍ ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞപ്പോള്‍ വിസ്സമ്മതിച്ചപ്പോള്‍ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷാറൂഖ് പറഞ്ഞു. സംഭവത്തില്‍ മുഹമ്മദ് ഷാറൂഖ് ടോപ്സിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.