LiveTV

Live

National

മഴയില്ലാതെ ചെന്നൈ, ജോലാര്‍പേട്ടയില്‍ നിന്ന് ജലമെത്തിയ്ക്കുന്നതില്‍ എതിര്‍പ്പ്; പ്രതിഷേധം ശക്തമാക്കി ഡി.എം.കെ

ജോലാര്‍പേട്ടയില്‍ നിന്ന് വെള്ളം കൊണ്ടുവന്നാല്‍ വെല്ലൂര്‍ മേഖലയിലെ ജലവിതരണത്തെ ഇത് സാരമായി ബാധിക്കുമെന്നും ഇത് അവിടുത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും ഡി.എം.കെ പറയുന്നു

മഴയില്ലാതെ ചെന്നൈ, ജോലാര്‍പേട്ടയില്‍ നിന്ന്  ജലമെത്തിയ്ക്കുന്നതില്‍ എതിര്‍പ്പ്; പ്രതിഷേധം ശക്തമാക്കി ഡി.എം.കെ

ചെന്നൈയിലെ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. ജോലാര്‍പേട്ടയില്‍ നിന്ന് വെള്ളമെത്തിയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഈ നടപടി വെല്ലൂര്‍ മേഖലയില്‍ ജലക്ഷാമമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ നീര്‍ത്തടങ്ങള്‍ കണ്ടെത്താനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

പ്രതിദിനം പത്ത് എം.എല്‍.ഡി ജലം, വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ടയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. തുടക്കം മുതല്‍ തന്നെ ഡി.എം.കെ ഇതിനെ എതിര്‍ത്തു. ഇതല്ലാതെ, മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമാണ് ഡി.എം.കെ ആവശ്യപ്പെടുന്നത്. വെള്ളം കൊണ്ടുവന്നാല്‍ വെല്ലൂര്‍ മേഖലയിലെ ജലവിതരണത്തെ ഇത് സാരമായി ബാധിക്കുമെന്നും ഇത് അവിടുത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും ഡി.എം.കെ പറയുന്നു.

Also read: മഴ കനിയാതെ ചെന്നൈ, രണ്ട് ജില്ലകളിൽ ഭേദപ്പെട്ട മഴ; പ്രതിസന്ധി രൂക്ഷമായി തുടരുന്നു 

പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. നാളെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുക. തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ ഇന്നലെ കാര്യമായി മഴ ലഭിച്ചു. എന്നാല്‍, ചെന്നൈയില്‍ അതുണ്ടായില്ല. വിവിധയിടങ്ങളില്‍ നേരിയ മഴയാണ് പെയ്തത്. എണ്ണൂറ് എം.എല്‍.ഡി ജലമാണ് ചെന്നൈയില്‍ പ്രതിദിനം വിതരണത്തിനായി വേണ്ടത്. എന്നാല്‍ ഇപ്പോള്‍ അഞ്ഞൂറില്‍ താഴെ എം.എല്‍.ഡി ജലം മാത്രമെ വിതരണം ചെയ്യുന്നുള്ളു.