LiveTV

Live

National

ബംഗാളില്‍ ഭത്പാരയില്‍ വീണ്ടും ബിജെപി-തൃണമൂല്‍ സംഘര്‍ഷം; സ്ഥലത്ത് കനത്ത സുരക്ഷ 

അതേസമയം ബിഷ്ണുപൂരില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബി.ജെ.പി ആരോപിച്ചു

ബംഗാളില്‍ ഭത്പാരയില്‍ വീണ്ടും ബിജെപി-തൃണമൂല്‍ സംഘര്‍ഷം; സ്ഥലത്ത് കനത്ത സുരക്ഷ 

പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി -തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം. ബിജെപി പ്രതിനിധി സംഘം ബംഗാളിലെ ബത്പാര സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അക്രമം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സ്ഥലം സന്ദര്ശിച്ച ബി.ജെപി സംഘം അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കും. ഭത്പാരയില്‍ കോണ്‍ഗ്രസ് സിപിഎം സംയുക്ത സംഘവും സന്ദര്‍ശനം നടത്തി. മുന്‍ കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ. സത്യപാല്‍ സിങ്, ബിഡി റാം എന്നിവരാണ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭട്ട്പാര സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിന്നാലെ തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

നാടന്‍ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തിന് പിന്നാലെയാണ് പ്രതിനിധി സംഘത്തെ ബംഗാളിലേക്ക് അയക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനമെടുത്തത്. സന്ദര്‍ശത്തിന് ശേഷം പ്രതിനിധി സംഘം ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

പശ്ചിമ ബംഗാളിലെ വീണ്ടും സംഘര്‍ഷം; ബി.ജെ.പി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്ന് ആരോപണം
Also Read

പശ്ചിമ ബംഗാളിലെ വീണ്ടും സംഘര്‍ഷം; ബി.ജെ.പി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്ന് ആരോപണം

അതേസമയം ബിഷ്ണുപൂരില്‍ പോലീസ് വെടിവെപ്പില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബി.ജെ.പി ആരോപിച്ചു. സി.പി.എം കോണ്‍ഗ്രസ് സംയുക്ത പ്രതിനിധി സംഘവും ഭത്പാരയില്‍ സന്ദര്‍ശനം നടത്തി. കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഇരുപാര്‍ട്ടികളുടെയും സംയുക്ത പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കനത്ത സുരക്ഷഏര്‍പ്പെടുത്തിയിട്ടുണ്ട്.