LiveTV

Live

National

മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ വാക്കുതര്‍ക്കം; യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം, ശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു

യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിനും ലഭ്യമായിട്ടില്ല.

മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ വാക്കുതര്‍ക്കം;  യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം, ശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു

മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 16 നായിരിന്നു സംഭവം.

മധ്യപ്രദേശിലെ മന്ദസോറില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുയായിരുന്നു. മര്‍ദ്ദിനത്തിനിരയാക്കിയ ശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവ ശേഷം യുവാവിനെ കാണില്ലെന്നാണ് വിവരം. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിനും ലഭ്യമായിട്ടില്ല.