LiveTV

Live

National

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരനെ കൊണ്ട് കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരനെ കൊണ്ട് കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍പ്രദേശിലെ മന്ത്രിയുടെ ഷൂവിന്‍റെ വള്ളി സര്‍ക്കാര്‍ ജീവനക്കാരന്‍ കെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിച്ചത് . എന്നാൽ അധികാര ദുർവിനിയോഗം സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഇത് ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

‘’ഒരു സഹോദരനോ കുടുംബാംഗമോ എന്റെ എന്റെ ഷൂ ധരിക്കാൻ സഹായിച്ചു എങ്കിൽ , ഒന്നോർക്കുക , 14 കൊല്ലം രാമന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വെച്ച് ഭരിക്കപ്പെട്ട രാജ്യമാണ് നമ്മുടെ ഭാരതം . ഇതിനെ നിങ്ങൾ അഭിനന്ദിക്കുകയാണ് വേണ്ടത്’’ ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം . യോഗി ആദിത്യനാഥ് മന്ത്രി സഭയിൽ ന്യൂനപക്ഷ കാര്യം, ക്ഷീര വികസനം എന്നീ വകുപ്പുകളാണ് ചൗധരി കൈകാര്യം ചെയ്യുന്നത്