LiveTV

Live

National

സംഘര്‍ഷം തുടരുന്ന ബംഗാളിലെ ഭത്പാരയില്‍ ബി.ജെ.പി എം.പിമാരുടെ സംഘം സന്ദര്‍ശിക്കുന്നു

എസ്.എസ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇവിടെ സന്ദര്‍ശിക്കുന്നത്

സംഘര്‍ഷം തുടരുന്ന ബംഗാളിലെ ഭത്പാരയില്‍ ബി.ജെ.പി എം.പിമാരുടെ സംഘം സന്ദര്‍ശിക്കുന്നു

സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളിലെ ഭത്പാരയില്‍ ബിജെപി എം.പിമാരുടെ സംഘം സന്ദര്‍ശിക്കുന്നു. എസ്.എസ് അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. ആക്രമണത്തിനിരയായവരുമായി സംസാരിച്ച് പാര്‍‍ട്ടി അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അഹ്ലുവാലിയ വ്യക്തമാക്കി.

ബാത്പാര ഉൾക്കൊള്ളുന്ന പര്‍ഗാന ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ കഴിഞ്ഞദിവസം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഈ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാരടക്കം 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.