LiveTV

Live

National

സഞ്ജയ് ഭട്ടിനായുള്ള നിയമ പോരാട്ടത്തിന് മഅ്ദനിയുടെ ധനസഹായം

സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെ അക്കൗണ്ടിലേക്കാണ് മഅ്ദനി 10,001 രൂപ അയച്ചത്...

സഞ്ജയ് ഭട്ടിനായുള്ള നിയമ പോരാട്ടത്തിന്  മഅ്ദനിയുടെ ധനസഹായം

സഞ്ജയ് ഭട്ടിന് വേണ്ടി നടത്തുന്ന നിയമ പോരാട്ടത്തിന് അബ്ദുനാസര്‍ മഅ്ദനിയുടെ ധനസഹായം. സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റെ അക്കൗണ്ടിലേക്കാണ് മഅ്ദനി 10,001 രൂപ അയച്ചത്. നിയമ പോരാട്ടത്തിനായി ശ്വേത ഭട്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയുടെ നിരന്തര വിമര്‍ശകനായിരുന്ന ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. 2002ലെ ഗുജറാത്ത് കലാപങ്ങളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് പരസ്യമായി ആരോപിച്ചത് നേരത്തെ വിവാദമായിരുന്നു.

1990ല്‍ രഥയാത്ര നടത്തിയ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ ജാംനഗറിലെ ജംഖാബാലിയ പൊലീസ് സ്‌റ്റേഷനില്‍ മര്‍ദിക്കുകയും പ്രഭുദാസ് വൈഷ്ണാനി എന്നയാള്‍ പിന്നീടു മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ 22 വര്‍ഷത്തിനുശേഷമാണ് ഭട്ടിനെ ശിക്ഷിച്ചിരിക്കുന്നത്. അന്ന് ഭട്ട് ജാംനഗര്‍ എ.എസ്.പി ആയിരുന്നു.

അതേസമയം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തില്‍ ഒരു തരത്തിലുമുള്ള മുറിവോ ചതവോ ഇല്ലെന്നതിന്റെ തെളിവുകള്‍ ശ്വേത സഞ്ജീവ് ഭട്ട് പുറത്തുവിട്ടിരുന്നു. പരിക്കില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയ രേഖയാണ് ശ്വേത സഞ്ജീവ് ഭട്ട് പുറത്തുവിട്ടത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറിയതോടെയാണ് ഭരണകൂടം സഞ്ജീവ് ഭട്ടിനെ ലക്ഷ്യം വെച്ചതെന്നും ശ്വേത സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.