LiveTV

Live

National

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ തീരുമാനം

രണ്ടായിരത്തി ഇരുപതോടെ എല്ലാ വ്യവസായങ്ങള്‍ക്കും ഒറ്റ വാര്‍ഷിക റിട്ടേണ്‍ ഏര്‍പ്പെടുത്തും. 

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ തീരുമാനം

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് രണ്ട് മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ ജിഎസ്ടി കൌണ്‍സിലില്‍ തീരുമാനം. രണ്ടായിരത്തി ഇരുപതോടെ എല്ലാ വ്യവസായങ്ങള്‍ക്കും ഒറ്റ വാര്‍ഷിക റിട്ടേണ്‍ ഏര്‍പ്പെടുത്തും. അതേസമയം ലോട്ടറി സംബന്ധിച്ച കാര്യങ്ങളില്‍ കൌണ്‍സില്‍ തീരുമാനം കൈക്കൊണ്ടില്ല. എന്നാല്‍ ധനകമ്മിയുടെ പരിധി വര്‍ധിപ്പിക്കാന്‍ അല്ല കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത് എങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി കൌണ്‍സിലിന് ശേഷം പറഞ്ഞു.

ലോട്ടറിയില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം നിയമവശങ്ങള്‍ പരിശോധിക്കാനായി ജിഎസ്ടി കൌണ്‍സില്‍ അറ്റോര്‍ണി ജനറലിന് വിടുകയാണ് ചെയ്തത്. അടുത്ത മീറ്റിങ്ങിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം കൌണ്‍സില്‍ കൈക്കൊള്ളുക. ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് രണ്ട് മാസം കൂടി നീട്ടി. ആഗസ്റ്റ് 30 ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയ്യതി. ആധാര്‍ ഉപയോഗിച്ച് ജിഎസ്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും റെവന്യൂ സെക്രട്ടറി വ്യക്തമാക്കി. കച്ചവടക്കാര്‍ അമിത ലാഭം കൊയ്യുന്നത് പരിശോധിക്കാനുള്ള നാഷണല്‍ ആന്റി പ്രോഫിറ്റീറിങിന്റെ കാലവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാനും തീരുമാനമായിട്ടുണ്ട്. മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് നിര്‍ബന്ധമാക്കും

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കാനുള്ള തീരുമാനവും ഈ യോഗത്തില്‍ ഉണ്ടായില്ല. അതേസമയം യോഗത്തില്‍ ധനകമ്മിയുടെ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാകും രാജ്യം പോകകുയെന്നും പ്രീ ബഡ്ജറ്റ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി തോമസ് ഐസക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ ധനമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ തോമസ് ഐസക് കുറ്റപ്പെടുത്തി. ആയുഷ്മന്‍ ഭാരത് കൃത്യമായി ഒരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.