LiveTV

Live

National

ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം 142 ആയി; ചികിത്സയിലുള്ളത് 600 പേര്‍

ഈ മാസാദ്യം മുതലാണ് മസ്തിഷ്ക ജ്വര ബാധ ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. 

ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച മരിച്ച കുട്ടികളുടെ എണ്ണം 142 ആയി; ചികിത്സയിലുള്ളത് 600 പേര്‍

മസ്തിഷ്ക ജ്വര ബാധയെത്തുടര്‍ന്ന് ബിഹാറില്‍ ശിശു മരണം തുടരുന്നു. 142 കുട്ടികളാണ് ഇതുവരെ മരിച്ചത്. 600 പേരാണ് അസുഖബാധയെത്തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഈ മാസാദ്യം മുതലാണ് മസ്തിഷ്ക ജ്വര ബാധ ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഔദ്യോഗിക കണക്കനുരിച്ച് തന്നെ മരണ നിരക്ക് 150 നോടടുക്കുകയാണ്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ മാത്രം 104 പേരാണ് ഇതിനകം മരിച്ചത് നിലവില്‍ 16 ജില്ലകളിലേക്ക് അസുഖം പടര്‍ന്നിട്ടുണ്ട്. ഇതിലേറ്റവും കൂടുതല്‍ ബാധിച്ചത് മുസഫര്‍പൂര്‍ ജില്ലയിലാണ്. 117 കുട്ടികളാണ് ഇവിടെ മരിച്ചത്. ആകെ 626 കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കേന്ദ്രസംഘത്തിന്‍റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കായി തുടങ്ങിയ പ്രത്യേക വാര്‍ഡുകളിലാണ് ഇവര്‍ക്കായുള്ള ചികിത്സ തുടരുന്നത്. ‌കൂട്ടമരണം തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ സ്ഥിതിഗതികള്‍ പരിശോധിക്കാനായി കേന്ദ്രസംഘം വീണ്ടും ബിഹാറിലെത്തിയിരുന്നു. ബിഹാറിലെ ലിച്ചി പഴമാണ് അസുഖത്തിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടമരണം പിടിച്ചുനിര്‍ത്താനാകത്തതില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം രൂക്ഷമായ സാഹചര്യത്തില്‍ അസുഖം ബാധിച്ച ‌കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.