LiveTV

Live

National

ബീഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി; 16 ജില്ലകളില്‍ നിന്നായി 600ലധികം രോഗികള്‍ ചികിത്സയില്‍ 

ഇതിനിടെ ശ്രീകൃഷ്ണ ആശുപത്രി പരിസരത്ത് അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി

ബീഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി; 16 ജില്ലകളില്‍ നിന്നായി 600ലധികം രോഗികള്‍ ചികിത്സയില്‍ 

ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി. ചികിത്സ തേടി എത്തിയവരാല്‍ നിറഞ്ഞിരിക്കുകയാണ് ശ്രീകൃഷ്ണ, കെജ്രിവാള്‍ ആശുപത്രികള്‍. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടി എത്തിയവരാൽ നിറഞ്ഞിരിക്കുകയാണ് മുസഫര്‍പൂര്‍ ശ്രീകൃഷ്ണ, കെജ്രിവാൾ ആശുപത്രികൾ. 16 ജില്ലകളില്‍ നിന്നായി 600ല്‍ അധികം രോഗികള്‍ ചികിത്സയിലുണ്ട്.

രോഗം ആരംഭത്തിലെ മനസിലാക്കുന്നതിന് ബോധവൽക്കരണമോ ചികിത്സ സൗകര്യമോ ഇല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിലെ സീനിയർ റെസിഡൻറ് ഡോക്ടർ ഭീംസെൻകുമാറിനെ സസ്പെൻഷന്റ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തി എന്ന് കാണിച്ചാണ് സസ്പെൻഷൻ. കഴിഞ്ഞ 19 നാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഭീംസെന്നിനെ ആരോഗ്യ വകുപ്പ് ശ്രീ ക്യഷ്ണ ആശുപത്രിയിലേക്ക് അയച്ചത്.

അതേ സമയം ശ്രീകൃഷ്ണ ആശുപത്രി പരിസരത്ത് അസ്ഥിക്കൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. മറവ് ചെയ്ത അജ്ഞാത മൃതദേഹങ്ങളുടെ അസ്ഥികള്‍ പുറത്ത് വന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട വകുപ്പുകളോട് ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.