LiveTV

Live

National

ചെന്നൈ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിനിടെ അപകടം, 12 പേര്‍ക്ക് പരിക്ക്

ഫ്രീ ഫാള്‍ ടവര്‍ എന്ന റൈഡിനിടെയായിരുന്നു അപകടം പത്ത് അടി മുകളില്‍ നിന്നും പ്ലാറ്റ്‌ഫോം താഴേക്ക് വീഴുകയായിരുന്നു.

ചെന്നൈ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിനിടെ അപകടം, 12 പേര്‍ക്ക് പരിക്ക്

ചെന്നൈയിലെ ക്യൂന്‍സ് ലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡിനിടെ അപകടം. അപകടത്തില്‍ പെട്ട 12 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമ്യൂസ് മെന്റ് പാര്‍ക്ക് അടിച്ചിട്ടിരിക്കുകയാണ്. ജൂണ്‍ 18നുണ്ടായ സംഭവം പിറ്റേന്ന് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെയാണ് പുറത്തെത്തിയത്.

ഫ്രീ ഫാള്‍ ടവര്‍ എന്ന റൈഡിനിടെയായിരുന്നു അപകടം പത്ത് അടി മുകളില്‍ നിന്നും പ്ലാറ്റ്‌ഫോം താഴേക്ക് വീഴുകയായിരുന്നു. സന്ദര്‍ശകരില്‍ ഒരാള്‍ എടുത്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍പ്രചരിച്ചത്.

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം നടന്ന വിവരം പൊന്നാമലെ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് മുത്തുവേല്‍ പാണ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്. '100-150 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് വരുന്ന റെയ്ഡാണ് ഫ്രി ഫാള്‍ ടവര്‍. അതിന്റെ ഒരുഭാഗത്തുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍ പെട്ടത്. 18ന് സംഭവം നടന്നെങ്കിലും പിറ്റേന്ന് ഇതിന്റെ വീഡിയോ കണ്ടാണ് വിവരം അറിഞ്ഞത്. പാര്‍ക്ക് അധികൃതര്‍ വിവരം അറിയിച്ചിരുന്നില്ല' അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഡോക്ടര്‍ തന്നെ എത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഉപകരണങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു കഴിഞ്ഞ ഏപ്രില്‍ 27ന് പതിവു സന്ദര്‍ശനത്തിനിടെ ചില റെയ്ഡുകള്‍ സുരക്ഷിതമല്ലെന്ന സൂചന പൊലീസ് സംഘം നല്‍കിയിരുന്നെന്നും എന്നാല്‍ പാര്‍ക്ക് അധികൃതര്‍ നടപടിയെടുത്തില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.