LiveTV

Live

National

രാജ്യസഭയിലേക്കുള്ള ബി.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഒരു സീറ്റിൽ ബി.ജെ.പി ക്ക് പിന്തുണ 

ബി.ജെ.ഡി ഐ.ടി വിങ് തലവൻ ഡോ. അമർ പട്നായിക്ക്, പാർട്ടി വക്താവും ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായ ഡോ. സസ്മിത് പത്ര എന്നിവരാണ് സ്ഥാനാർത്ഥികൾ.

രാജ്യസഭയിലേക്കുള്ള ബി.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഒരു സീറ്റിൽ ബി.ജെ.പി ക്ക് പിന്തുണ 

രാജ്യസഭയിലേക്കുള്ള ബിജു ജനതാ ദളിന്റെ സ്ഥാനാർത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ബി.ജെ.ഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കാണ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടത്തിയത്. ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥി അശ്വനി വൈഷ്ണവിനെ പിന്തുണക്കുമെന്നും പാർട്ടി ഇന്നലെ പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.ഡി ഐ.ടി വിങ് തലവൻ ഡോ. അമർ പട്നായിക്ക്, പാർട്ടി വക്താവും ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായ ഡോ. സസ്മിത് പത്ര എന്നിവരാണ് സ്ഥാനാർത്ഥികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ എന്നിവരുമായുള്ള ചർച്ചയെ തുടർന്നാണ് ബി.ജെ.പി യുടെ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും ബി.ജെ .ഡി യുടെ പ്രസ്താവനയിൽ പറയുന്നു . ഐ.എ.എസ് ഓഫിസറും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായ അശ്വനി വൈഷ്ണവ്.