LiveTV

Live

National

വിജയകാന്തിന്റെ 100 കോടിയുടെ സ്വത്തുക്കള്‍ ലേലത്തിന്

സ്വത്തുക്കള്‍ ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നത്

വിജയകാന്തിന്റെ 100 കോടിയുടെ സ്വത്തുക്കള്‍ ലേലത്തിന്

വിജയകാന്തിന്റെ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനുവച്ചു. ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരിലുള്ള കാഞ്ചീപുരത്തെ എഞ്ചിനീയറിങ് കോളജും കോമ്പൗണ്ടിനകത്തെ താമസസ്ഥലവും സാലിഗ്രാമത്തെ വീടും സ്ഥലവുമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.

സ്വത്തുക്കള്‍ ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നത്. എഞ്ചിനീയറിംങ് കോളജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എടുത്ത അഞ്ച് കോടിയുടെ ബാങ്ക് വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജപ്തി നടപടി.

5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. ആണ്ടാള്‍ അളഗര്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ് രൂപീകരിച്ച് 20 കൊല്ലം മുമ്പാണ് വിജയകാന്ത് കോളജ് ആരംഭിച്ചത്. വിജയകാന്തും ഭാര്യയും രണ്ട് ആണ്‍മക്കളും നിലവില്‍ താമസിക്കുന്നത് സാലിഗ്രാമത്തിലെ ഈ വസതിയിലാണ്. ചെന്നൈ - തിരുച്ചിറപ്പള്ളി ദേശീയപാതയുടെ ഓരത്താണ് ജപ്തിഭീഷണിയിലായ എഞ്ചിനീയറിംങ് കോളജ്.