LiveTV

Live

National

ഉത്തർപ്രദേശിലെ ഉന്നാവോയിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കാണാതായത്

ഉത്തർപ്രദേശിലെ ഉന്നാവോയിൽ 11 വയസ്സുകാരിയെ  പീഡിപ്പിച്ചു കൊന്നു

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു. ഉന്നാവോയിലെ ശാഫിപൂര്‍ ഗ്രാമത്തിലാണ് സംഭവം.

പിതാവും അയല്‍വാസികളും നടത്തിയ തെരച്ചിലില്‍ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലെല്ലാം പരിക്കേറ്റിരുന്നു

ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കാണാതായത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ എസ്പി എംപി വര്‍മ വ്യക്തമാക്കി.