LiveTV

Live

National

ഇന്ന് അന്താരാഷ്ട്ര യോഗാദിനം; ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമാണ് യോഗയെന്ന് പ്രധാനമന്ത്രി മോദി 

ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഇത്തവണത്തെ തീം. 

ഇന്ന് അന്താരാഷ്ട്ര യോഗാദിനം; ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമാണ് യോഗയെന്ന് പ്രധാനമന്ത്രി മോദി 

അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ് രാജ്യം. ക്ലൈമറ്റ് ആക്ഷൻ എന്നതാണ് ഇത്തവണത്തെ തീം. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് യോഗാദിനത്തിന്റെ പ്രധാനപരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തെ പരിപാടിയിലാണ് പങ്കുചേര്‍ന്നത്. മുഖ്യമന്ത്രി രഘുബർ ദാസും മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ സേന വിഭാഗങ്ങളും യോഗാ ദിനാചരണത്തിന്റെ ഭാഗമായി. ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരമാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ശക്തമായ സുരക്ഷാക്രമീകരണമാണ് റാഞ്ചിയില്‍ ഒരുക്കിയിട്ടുള്ളത്. 18,000 ആളുകളെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത്. എല്ലാ സംസ്ഥാനത്തും മന്ത്രിമാരുടെ നേത്യത്വത്തിൽ യോഗ ദിനാചരണം നടക്കും. സേന വിഭാഗങ്ങളും യോഗാ ദിനാചരണത്തിന്റെ ഭാഗമാകും.