LiveTV

Live

National

മുസഫര്‍പൂര്‍ ദുരന്തം; ബി.ജെ.പി - ജെ.ഡി.യു സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം

വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി.

മുസഫര്‍പൂര്‍ ദുരന്തം; ബി.ജെ.പി - ജെ.ഡി.യു സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം

മുസഫർപൂരിലെ കുട്ടികളുടെ മസ്തിഷ്ക മരണത്തിൽ ലോക്സഭയിൽ ബി.ജെ.പി - ജെ.ഡി.യു സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. രൂക്ഷ വിമർശനം ഉയരുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാതെ മാറി നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഇനിയും എത്താത്ത അർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

മുസഫർപൂരിൽ കുട്ടികളുടെ മരണം നിയന്ത്രിക്കാൻ ഇനിയും ബീഹാർ സർക്കാരിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോക്സഭയിലും രാജ്യസഭയിലും ബി.ജെ.പി - ജെ.ഡി.യു സർക്കാരിനെതിരെ വിമർശനമുയർന്നത്. ഒടുവിലെ മരണനിരക്ക് അനുസരിച്ച് ഇതുവരെ 142 കുട്ടികളാണ് രണ്ട് ആശുപത്രികളിലുമായി മരണപ്പെട്ടത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് രാജ്യസഭയിൽ സി.പി.ഐയും ലോക്സഭയിൽ കോൺഗ്രസും ആവശ്യപ്പെട്ടു.

മരണസംഖ്യ 150നോട് അടുക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള വിമർശനവും രൂക്ഷമാവുകയാണ്. എങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി. കുട്ടികളുടെ മരണത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുമ്പോൾ നേതൃസ്ഥാനത്ത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ കാണാതിരിക്കുന്നതും വലിയ ചർച്ചയായി കഴിഞ്ഞു. തേജസ്വിയെ കണ്ടെത്തുന്നവർക്ക് 5100 രൂപ സമ്മാനം നൽകുമെന്ന് പോസ്റ്ററുകളും ബിഹാറിൽ പതിപ്പിക്കപ്പെട്ടിട്ടുണ്ട്.