LiveTV

Live

National

ജി.എസ്.ടി; 26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ ധനമന്ത്രാലയത്തിന്റെ തീരുമാനം

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയിലാണ് ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേർന്നത്.

ജി.എസ്.ടി; 26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ ധനമന്ത്രാലയത്തിന്റെ തീരുമാനം

26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി ജൂലെെ 31ലേക്ക് നീട്ടി. വ്യാപാരികള്‍ അമിത ലാഭം ഈടാക്കുന്നത് തടയാനുള്ള നാഷണല്‍ ആന്റി പ്രൊഫിറ്റീയറിങ് അതോറിറ്റിയുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.

സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ യോഗത്തിൽ പങ്കെടുത്തു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കേട്ടതല്ലാതെ കേന്ദ്രധനമന്ത്രി മറുപടി പറഞ്ഞില്ലെന്ന് തോമസ് ഐസക് പറഞ്ഞു.